Elias George

കൂടെ കൂടെയുള്ള ഔദ്യോഗിക യാത്രകൾ ഉണ്ടാകുമ്പോൾ എന്റെ വ്യായാമ /ഭക്ഷണ ചിട്ടകളെല്ലാം താളം തെറ്റാറുണ്ട് .അങ്ങനെയുള്ള അവസരങ്ങളിൽ ശരീരം ” ഡീ -ടോക്‌സ് ” ചെയ്യാൻ പറ്റിയ ഏറ്റവും എളുപ്പമാർഗ്ഗമാണ് ജാക്ക്ഫ്രൂട്ട്365.


ഒരിക്കൽ ഒരു വിമാനയാത്രക്കിടയിൽ വെച്ച് കൊച്ചിയിൽ നിന്നുമുള്ള ഒരു CEO സ്വന്തം അനുഭവം പങ്കുവെയ്ക്കവെയാണ് ഞാൻ ജാക്ക്ഫ്രൂട്ട്365 എന്ന ഉൽപ്പന്നത്തെകുറിച്ച് ആദ്യമായി അറിയുന്നത് . പൊതുവേ ഭക്ഷണകാര്യങ്ങളിലും , ആരോഗ്യസംബന്ധമായ കാര്യങ്ങളിലും , ഫിറ്റ്നസ്സിലുമെല്ലാം ശ്രദ്ധപുലർത്തുന്ന ഒരാളാണു ഞാൻ .

എങ്കിലും കൂടെ കൂടെയുള്ള ഔദ്യോഗിക യാത്രകൾ ഉണ്ടാകുമ്പോൾ എന്റെ വ്യായാമ /ഭക്ഷണ ചിട്ടകളെല്ലാം താളം തെറ്റാറുണ്ട് .അങ്ങനെയുള്ള അവസരങ്ങളിൽ ശരീരം ” ഡീ -ടോക്‌സ് ” ചെയ്യാൻ പറ്റിയ ഏറ്റവും എളുപ്പമാർഗ്ഗമാണ് ജാക്ക്ഫ്രൂട്ട്365 എന്നെനിക്ക് ക്രമേണയുള്ള ഉപയോഗത്തിലൂടെ മനസ്സിലായി . ഒരു ഔദ്യോഗിക യാത്രയ്ക്ക് ശേഷമോ , അവധി ദിനങ്ങൾക്ക് ശേഷമോ , അമിതമായി ഭക്ഷണം കഴിച്ചു എന്നൊരു തോന്നൽ എനിക്കുണ്ടായാൽ ,ഉടൻ തന്നെ ദിവസം ഒരു നേരമെങ്കിലും ഒരു “ജാക്ക്ഫ്രൂട്ട് ഡയറ്റിലേക്ക് ” ഞാൻ മാറും . ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ എനിക്ക് ഗുണകരമായ വ്യത്യാസങ്ങൾ അനുഭവപ്പെട്ടു തുടങ്ങും . എന്റെ സാധാരണ ശരീരം പെട്ടെന്ന് തന്നെ എനിക്ക് വീണ്ടുകിട്ടുകയും ചെയ്യും .

ശ്രദ്ധേയമായ മറ്റൊരുകാര്യം, ഏതു ഡയറ്റാണെങ്കിലും , നമ്മൾ കഴിച്ചു പരിചയിച്ച ഇഷ്ടഭക്ഷണങ്ങൾ ഉപേക്ഷിക്കേണ്ടി വരും .പക്ഷെ ജാക്ക്ഫ്രൂട്ട്365 ഉപയോഗിക്കുമ്പോൾ ഇത് ചെയ്യേണ്ടി വരുന്നില്ല .നമ്മുടെ ഇഷ്ടവിഭവങ്ങളെല്ലാം, രുചിയിൽ ഒട്ടും വ്യത്യാസം വരാതെ തന്നെ ,ജാക്ക്ഫ്രൂട്ട്365 ചേർത്ത് , ഫാമിലിയ്ക്കൊപ്പം ആസ്വദിച്ചു കഴിക്കാവുന്നതാണ് “